//
3 മിനിറ്റ് വായിച്ചു

കേരളത്തിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ എറണാകുളത്ത്; കുറവ് പത്തനംതിട്ടയിൽ

സംസ്ഥാനത്ത് ഈ വർഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ കണക്ക് വിശദീകരിച്ച് പൊലീസ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ് ( 3030 കേസുകൾ). സംസ്ഥാനമൊട്ടാകെ ഈ വർഷം രജിസ്റ്റർ ചെയ്തത് 22,606 ലഹരി കേസുകളാണ്. 24,962 പേരെ അറസ്റ്റ് ചെയ്തു. സിന്തറ്റിക് ഡ്രഗുകളും ഇക്കാലയളവിൽ കാര്യമായി പിടികൂടിയിട്ടുണ്ട്പൊലീസ് മാത്രം പിടിച്ച ലഹരി കണക്കുകളാണ് ഇത്‌. സംസ്ഥാനത്തേക്ക് ലഹരി മരുന്നുകൾ വ്യാപകമായി ഒഴുകുന്നുവെന്നു ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനുള്ളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ 22,606 കേസുകൾ രജിസ്റ്റർ ചെയ്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!