കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും. പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട – കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര ആരംഭിക്കും. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കും.
സുലത ആറുമാസം മുൻപും വിനോദൻ കഴിഞ്ഞ എട്ടിനുമാണ് കാൻസർ ബാധിച്ചു മരണപ്പെട്ടത്. മകളും രണ്ട് ആൺകുട്ടികളും വിനോദിന്റെ പ്രായമായ അമ്മ എ.വി നാരായണിക്കും ഒപ്പമാണ് ഇപ്പോൾ താമസിച്ചു വരുന്നത്. മൂന്നു പേരും വിദ്യാർത്ഥികളാണ്. ഈ നിർധന കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെയില്ല. വിനോദിന്റെ ചികിത്സാർത്ഥം ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ നിലനിൽക്കുകയാണ്.
കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയുന്ന നാട്ടുകാർ മുൻകൈയെടുത്ത് കടബാധ്യത തീർത്ത് ഇവരെ സംരക്ഷിക്കുന്നതിനായി എ.വി വിനോദൻ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കെ.വി സുമേഷ് എം.എൽ.എ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പഞ്ചായത്ത് മെമ്പർ കെ.വി സൽമത്ത് എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയുടെ ചെയർമാൻ എൻ.ഇ ഭാസ്കര മാരാറും കൺവീനർ ടി രാമകൃഷ്ണനും ട്രഷറർ പി.പി സത്യനാഥനുമാണ്.
● അക്കൗണ്ട് നമ്പർ (കേരളാ ഗ്രാമീൺ ബാങ്ക് കണ്ണാടിപ്പറമ്പ ബ്രാഞ്ച്): 40479101092619
● ഐ.എഫ്.എസ്.സി കോഡ്: KLGB 0040479
?938860775 ,6238030785
● ‘എക്സോട്ടിക്’ ബസ് സർവ്വീസ് നടത്തുന്ന സമയം
6.10 am (മുണ്ടേരിമൊട്ട)- 7.15 am (കണ്ണൂർ ആശുപത്രി)
8.05 am – 8.53 am
9.50 am – 11.30 am
12.30 pm – 2.25 pm
3.25 pm – 5.40 pm