//
6 മിനിറ്റ് വായിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ചു

പെരിന്തൽമണ്ണയിൽ ​ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം നടന്നത്.പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്. ​അഞ്ചു വയസ്സുകാരിയായ രണ്ടാമത്തെ മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ​ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസം ജാസ്മിന്റെ വീട്ടിലെത്തിയതായിരുന്നു കുടുംബം. മുഹമ്മദിന്റെ ​ഗുഡ്സ് ഓട്ടോയിലായിരുന്നു വന്നത്. ഈ വാഹനത്തിൽ ഇന്ന് തിരിച്ചു പോകവെയാണ് അപകടമുണ്ടായത്.ഗുഡ്സ് ഓട്ടോയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹവും സമീപത്തെ കിണറ്റിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. മുഹമ്മദിന്റെ മൃതദേഹമാണ് കിണറ്റിൽ നിന്ന് കിട്ടിയത്. സ്ഫോടനത്തിന് പിന്നാലെ ഓടിരക്ഷപ്പെടവെ കിണറ്റിൽ വീണതെന്നാണ് കരുതുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!