//
7 മിനിറ്റ് വായിച്ചു

‘പിണറായി വിജയനെതിരായ ഫേസ്ബുക്ക് കമന്‍റ്’; വിശദീകരണവുമായി കെകെ രമ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് കമന്‍റില്‍ വിശദീകരണവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ കെ രമ. പിണറായി വിജയനെതിരെ മോശമായ ഭാഷയിൽ കമന്റ്  രേഖപ്പെടുത്തിയെന്ന പേരില്‍ സിപിഎം സൈബര്‍ സംഘങ്ങള്‍ തനിക്കെതിരെ ഹീനമായ പ്രചാരണം നടത്തുകയാണെന്ന് കെ കെ രമ പറഞ്ഞു. സൈബർ കൊടിസുനിമാർ സൃഷ്ടിക്കുന്ന  നുണപ്രളയങ്ങൾക്ക്  മുന്നിൽ ഞങ്ങളെ പോലുള്ളവർ പകച്ചുപോകുമെന്ന്  കരുതുന്ന വിധേയ വിഡ്ഢികൾ ഇപ്പോഴുമുണ്ടെന്നത് അമ്പരിപ്പിക്കുന്നുണ്ടെന്നും രമ ഫേസ്ബുക്കില്‍ കുറിച്ചു.കഴിഞ്ഞ ദിവസം മു​തലാണ്​​ രമയുടെ ഒഫിഷ്യൽ അക്കൗണ്ടിൽനിന്നെന്ന പേരിലുള്ള സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ”അത്​ നിനക്ക്​ പാണനായി വിജയന്‍റെ മോന്ത മാത്രം കണ്ട്​ ശീലിച്ചത്​ കൊണ്ടാണെന്നായിരുന്നു കമന്‍റ്. കമന്‍റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി തനിക്കോ തന്‍റെ ഓഫിസിനോ പ്രസ്ഥാനത്തിനോ  ബന്ധവുമില്ലെന്നും സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും രമ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!