/
3 മിനിറ്റ് വായിച്ചു

വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ

കൊച്ചി | നെടുമ്പാശ്ശേരി വിമാന താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാൻ എത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് പിന്നാലെ ബോംബ് ആണെന്ന് യുവതി മറുപടി പറയുക ആയിരുന്നു.

തുടര്‍ന്ന് ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ബോംബ് ഭീഷണി ഉയർന്നതോടെ വിമാനം ഏകദേശം ഒരു മണിക്കൂർ വെെകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!