/
4 മിനിറ്റ് വായിച്ചു

പി.കെ.ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം

കണ്ണൂർ | സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം. തിരുവോണത്തിന് വീട്ടിൽ വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി ടീച്ചർ എന്ന് ഫോട്ടോ സഹിതം വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക ആയിരുന്നു. വ്യാജ പ്രചരണത്തിന് എതിരെ കണ്ണൂർ റൂറൽ എസ് പിക്ക് ശ്രീമതി ടീച്ചർ പരാതി നൽകി.

മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നതോടൊപ്പം വ്യക്തിപരമായി താറടിച്ച് കാട്ടാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ആയതിനാൽ ഇതേക്കുറിച്ച് അന്വേഷിച്ച് വ്യാജ പ്രചരണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും ശ്രീമതി ടീച്ചർ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!