സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാൻ തയാറാകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയുടെ പേരിൽ മീഡിയവണിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് . കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സർക്കാർ ചാനൽ സംപ്രേഷണം തടഞ്ഞത്, ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ചിലർ സംഘടിത പ്രചാരണം നടത്തുന്നതെന്നും മീഡിയ വൺ ആരോപിച്ചു. ചില ജീവനക്കാർക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കർമാർക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.