തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്നതായി സ്പീക്കർ എം ബി രാജേഷ്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയതായും എം ബി രാജേഷ് അറിയിച്ചു. 7240676974 എന്ന നമ്പറിലാണ് വ്യാജ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് എന്റെ പുതിയ നമ്പറാണ് ദയവായി ഇത് സേവ് ചെയ്യുക’ എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി.ഇത്തരത്തില്‍ മുൻ മന്ത്രി ശ്രീ കെ പി മോഹനനും സന്ദേശം ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം, മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ തനിക്കില്ല. തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സ്പീക്കര്‍ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ്
Image Slide 3
Image Slide 3