///
6 മിനിറ്റ് വായിച്ചു

പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് റാത്തോഡും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.ഡോളി ഡിക്രൂസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടേയും പ്രശസ്തിയിലെത്തിയ ഗായത്രി (26) ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു.സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ മാഡം സാര്‍ മാഡം ആന്‍തേയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!