ടാങ്കർ ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും(50) മകൻ ശിവദേവനും(12) ആണ് മരിച്ചത്.ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. പ്രകാശ് ദേവരാജൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷമാണ് അപകടം. ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ പ്രകാശ് മകനെയും ഒപ്പം കൂട്ടിയെന്നാണ് പൊലീസ് നിഗമനം. ‘മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’എന്നാണ് പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചത്.
ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline – 104, Maithri – 0484-2540530)