//
8 മിനിറ്റ് വായിച്ചു

കണ്ണൂരിലെ ഫാത്തിമ ഗോൾഡ്‌ നിക്ഷേപ തട്ടിപ്പ് ; വിശദീകരണവുമായി ഫാത്തിമ ഗോൾഡ്‌ മാനേജ്മെന്‍റ്

ഫാത്തിമ ഗോൾഡ് ബാങ്ക് റോഡ് കണ്ണൂർ എന്ന സ്ഥാപനത്തിനെതിരെ അടുത്ത ദിവസങ്ങളിലായി വന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഫാത്തിമ ഗോൾഡ് മാനേജ്മെന്‍റ്.കണ്ണൂർ താളിക്കാവിലെ ഹോട്ടൽ ബിനാലെയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ .

തങ്ങളുടെ സ്ഥാപനത്തിന് വേറെ ബ്രാഞ്ചുകളോ ഫ്രാഞ്ചൈസികളോ ഇല്ലെന്നും ഡയറക്ടർമാർക്കോ ജീവനക്കാർക്കോ ഇപ്പോൾ പ്രചരിക്കപ്പെടുന്ന നിക്ഷേപ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി .സ്ഥാപനത്തിലെ ജീവനക്കാരൻ കെ വി സമദിനെ പോലീസ് അകാരണമായി അറസ്റ്റുചെയ്ത് കോടതി റിമാന്റ് ചെയ്തിരിക്കുകയാണെന്നും സമദിന് ആരോപിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ലെന്നും മാനേജ്‌മെന്റ് പറഞ്ഞു.

“സ്ഥാപനത്തിന് ഡയറക്ടർമാരും ഷെയർ ഉടമകളും നിക്ഷേപകരും ഉണ്ട് .അവർക്കാർക്കും പരാതി ഇല്ല .അവർക്കെല്ലാം കൃത്യമായ രേഖകൾ നൽകിയതും കൃത്യമായി ലാഭവിഹിതം നല്കിവരുന്നതുമാണെന്നും” അവർ കൂട്ടിച്ചേർത്തു .നിജസ്ഥിതി മനസ്സിലാക്കി നിക്ഷിപ്ത താല്പര്യക്കാരുടെ കുൽസിത ബുദ്ധി തിരിച്ചറിയണമെന്നും മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .

പത്രസമ്മേളനത്തിൽ ഫാത്തിമ ഗോൾഡ് മാനേജിങ് ഡയറക്ടർ മുസന്നിഫത്ത് സൂപ്യാറകത്ത്,ഡയറക്ടർ എൽ സി മുഹമ്മദ് ഖാസിം ,ജനറൽ മാനേജർ മുജീബ് സി ,അക്കൗണ്ടന്റ് ലതീഷ് കെ എന്നിവർ  പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!