ലൈസൻസ്ഡ് എഞ്ചിനീയേർസ് & സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) ചെറുകുന്ന് യൂണിറ്റിന്റെ പതിമൂന്നാമത് സമ്മേളനം ചെറുകുന്ന് തറയിലുള്ള യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു… യൂണിറ്റ് പ്രസിഡന്റ് മഹേഷ് കെ യുടെ അധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് മധുസൂദനൻ ഏ സി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ലെൻസ്ഫെഡ് കണ്ണൂർ ഏരിയ കമ്മറ്റി പ്രസിഡന്റ് റീഗേഷ് ബാബു ഏ കെ മുഖ്യാഥിതി ആയി പങ്കെടുത്തു… സംസ്ഥാന ക്ഷേമനിധി സ്റ്റാറ്റ്യുട്ടറി ബോർഡ് അംഗം സി കെ പ്രശാന്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി… കണ്ണൂർ ഏരിയാ സെക്രട്ടറി പ്രമോദ് കെ വി, കണ്ണൂർ ഏരിയാ ട്രഷറർ ഉമേഷ് സി, മുൻ ഏരിയ പ്രസിഡന്റ് ശ്രീജു എം, മുൻ ഏരിയാ സെക്രട്ടറി മുരളീധരൻ പി കെ, യൂണിറ്റ് ഇൻചാർജർ പുരുഷോത്തമൻ കെ എന്നിവർ സംസാരിച്ചു. തുടർന്ന് 2023-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു…