//
8 മിനിറ്റ് വായിച്ചു

ഫയൽ തീർപ്പാക്കൽ യജ്ഞം; മയ്യിൽ പഞ്ചായത്ത് സന്ദർശിച്ച് മന്ത്രി എം വി ഗോവിന്ദൻ

കണ്ണൂര്‍: ഫയലുകള്‍ തീര്‍പ്പാക്കാനായി ഞായറാഴ്ച്ചയും ഓഫീസിലെത്തി സംസ്ഥാനത്തെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍. അവധി ദിനത്തില്‍ ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരേയും അഭിവാദ്യം ചെയ്യുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. മയ്യില്‍ പഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജീവനക്കാരേയും പ്രസിഡന്റിനേയും അനുമോദിക്കുകയും ചെയ്തു.’കണ്ണൂര്‍ ആറളത്ത് നിന്നുള്ള യാത്രയ്ക്ക് ഇടയിലാണ് മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ കയറാന്‍ തീരുമാനിച്ചത്. ഇന്ന് ഞായറാഴ്ചയും ഫയല്‍ തീര്‍പ്പാക്കലിനായി നമ്മുടെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍ പ്രവര്‍ത്തിക്കുകയാണല്ലോ,’ മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ മുഴുവന്‍ ജീവനക്കാര്‍ക്കൊപ്പം പ്രസിഡന്റ് റിഷ്‌നയും ഇന്ന് ഹാജരായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

90 ഫയലുകളാണ് ഇന്ന് രാവിലെ വരെ മയ്യില്‍ പഞ്ചായത്തില്‍ പെന്‍ഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീര്‍പ്പാക്കിയിരുന്നു, പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. രണ്ട് മണി ആകുമ്പോള്‍ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചു. ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി അങ്ങനെ മയ്യില്‍ മാറിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!