5 മിനിറ്റ് വായിച്ചു

സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തും ; പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി

പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം. ഭാരിച്ച ചിലവാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ഗംഭീരമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി കെജി മന്മഥന്‍ നായര്‍ പറഞ്ഞു. ഈ പരിപാടി കഴിയുമ്പോള്‍ ഇതിന് എവിടെ നിന്ന് പണം, എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. കേരള സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടില്ലെന്നും തന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 9 മുതല്‍ 11 വരെയാണ് ന്യൂയോര്‍ക്കില്‍ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!