സിനിമയിൽ അവസരം ലഭിക്കാൻ പല വഴികൾ തേടുന്നവരുണ്ട് .അങ്ങനെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് തൃപ്പൂണിത്തുറയിൽ യുവാവ് ഫ്ളക്സ് ബോർഡ് വെച്ചത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു .ശരത് പനച്ചിക്കാട് എന്ന യുവാവാണ് വാർത്തകളിൽ ഇടം നേടിയത്, ചാൻസ് ചോദിച്ചു മടുത്ത ശേഷമാണ് ഇദ്ദേഹം ഇങ്ങനെയൊരു രീതി അവലംബിച്ചത്.ഇദ്ദേഹത്തിന് അഭിനയിക്കാൻ അവസരം നൽകാമെന്ന് പുതിയ ചിത്രമായ ‘ക്ളാസ് റൂമിന്റെ’ സംവിധായകൻ ഷംസുദീൻ. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന് ഫ്ലക്സ് വച്ച ശരത്തിന് ഈ സിനിമയിൽ അവസരം നൽകുമെന്ന് സംവിധായകൻ ഷംസുദീൻ പറഞ്ഞു.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ ഷംസുദീൻ തുറയൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ക്ലാസ്സ് റൂം’ എന്ന സിനിമയുടെ പൂജ അങ്കമാലി സുരഭി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആൾ സ്മൈൽ ഡ്രീംസ് മൂവീസ്, ഇനോവേറ്റീവ് ഫിലിം അസോസിയേഷൻ എന്നിവയുടെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ചലച്ചിത്ര താരം ബിജുകുട്ടൻ, റസാഖ്, കലാഭവൻ രവീന്ദ്രൻ, അലക്സ്, ക്ലാസ്സ് റൂം നായിക വിഷ്ണുപ്രിയ, ഷബീൽ ഷാജഹാൻ, നജുമുദീൻ എന്നിവർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.നിതിൻ മാനന്തവാടി, രാജേഷ്, ഫരിഷ്മ, ജോഷി, വിഗസ്റ്റ്ൻ, സന്തോഷ് നയനമൃതം, മിമിക്രി ആർട്ടിസ്റ്റ് അഭിലാഷ് അട്ടായം, ഫരിഷ്മ, സുമേഷ് മുവാറ്റുപുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.