//
9 മിനിറ്റ് വായിച്ചു

ഫോക്കസ് ഏരിയ വിവാദം; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

കണ്ണൂർ:എസ്.എസ് എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ച അധ്യാപകന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മെമ്മോ. ചോദ്യപ്പേപ്പര്‍ ഘടന നിശ്ചയിച്ചതിന് എതിരായ കുറിപ്പ് പങ്ക് വെച്ചതിനാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. പ്രേമചന്ദ്രനെതിരെ ചാര്‍ജ് മെമ്മോ നല്‍കിയത്.പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളില്‍ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനാണ് ഇദ്ദേഹം. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഒട്ടേറെ അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആരോപണം.15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരത്തു നിന്നു പ്രത്യേക ദൂതന്‍ വഴിയാണു പയ്യന്നൂരിലേക്കു നോട്ടീസ് കൊടുത്തുവിട്ടത്. അക്കാഡമിക് വിമര്‍ശനമായിരുന്നു പ്രേമചന്ദ്രന്‍ ഉയര്‍ത്തിയത്. തനിക്കെതിരെയുള്ള നടപടിയെ നിയമ മാര്‍ഗത്തിലൂടെ നേരിടാന്‍ ഒരുങ്ങുകയാണ് േ്രപമചന്ദ്രന്‍. ഫോക്കസ് ഏരിയ ഒഴിവാക്കിയത് കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്നായിരുന്നു അദ്ധ്യാപകന്റെ വിമര്‍ശനം.എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നിന്ന് ഫോക്കസ് ഏരിയ ഒഴിവാക്കി 30 ശതമാനം ചോദ്യം സിലബസിനു പുറത്തു നിന്ന് ഉള്‍പ്പെടുത്തിയാണ് പാറ്റേണ്‍ മാറ്റിയത്. പരീക്ഷയ്ക്കായി കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ പാറ്റേണ്‍, കരിക്കുലം കമ്മിറ്റി അറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റുകയായിരുന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!