/
5 മിനിറ്റ് വായിച്ചു

ദേശിയ ഫുട്ബാൾ താരം വി കെ ശ്രീനിവാസന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണം – സ്പോർട്സ് ഫോറം കണ്ണൂർ

നിരവധി ജില്ലാ ,സംസ്ഥാന,ദേശിയ ചാമ്പ്യൻഷിപുകളിലും ടൂർണമെന്റുകളിലും മികച്ച കളിക്കാരനായും കോച്ചായും കളിക്കളങ്ങളിൽ നിറഞ്ഞു നിന്ന ദേശിയ ഫുട്ബാൾ താരം വി കെ ശ്രീനിവാസന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് സ്പോർട്സ് ഫോറം കണ്ണൂർ ആവശ്യപ്പെട്ടു.ശ്രീനിവാസൻ ഒരു അപകടത്തിൽ സാരമായ പരിക്ക് പറ്റി കിടപ്പിലാണ്. ചികിത്സയിൽ കഴിയുന്ന ശ്രീ വി കെ ശ്രീനിവാസനെ ഇരിണാവിലെ വീട്ടിൽ എത്തി സ്പോർട്സ് ഫോറം കണ്ണൂരിന്റെ പ്രവർത്തകർ ആദരിക്കുകയും അദ്ദേഹത്തിന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണം എന്ന് സർക്കാറിനോട് ആവശ്യപെടുകയും ചെയ്തു.മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി ധനേഷ് പൊന്നാടയണിയിച്ചു. ഇൻറർനാഷണൽ റഫറി ടിവി അരുണാചലം, മുൻ ദേശീയ ഫുട്ബോൾ താരവും കേരള പോലീസ് താരവുമായ എൻ മോഹനൻ, എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!