കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി.വടകര ഭാഗത്തു നിന്നും 22 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരെ മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഇവർ മറ്റൊരു ബോട്ടിൽ കണ്ണൂരിലേക്ക് തിരിച്ചു.തിങ്കളാഴ്ചയാണ് ബോട്ട് അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി
