/
4 മിനിറ്റ് വായിച്ചു

പാർട്ട് ടൈം ജോലിയുടെ പേരിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് നാല് ലക്ഷം

മട്ടന്നൂർ | പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന്‌ ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 4,17,483 രൂപ തട്ടിയെടുത്തത്.

കണ്ണൂർ സൈബർ സെൽ പോലീസിൽ യുവാവ് പരാതി നൽകി. സോഷ്യൽ മീഡിയ ആപ്പായ ടെലഗ്രാമിലൂടെ പാർട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുക ആയിരുന്നു. ജൂലായ് 13 മുതൽ 17 വരെ വിവിധ അക്കൗണ്ടുകളിലേക്ക് ഇദ്ദേഹം പണം നിക്ഷേപിച്ചു.

ടെലഗ്രാം വഴി ടാസ്കുകൾ അയച്ച് ഓരോ ടാസ്ക് പൂർത്തീയാക്കുമ്പോഴും ലാഭം നൽകാമെന്നും പറഞ്ഞിരുന്നെങ്കിലും നൽകിയില്ല. പിന്നീട് നിക്ഷേപിച്ച തുകയോ പലിശയോ നൽകാതെ വഞ്ചിച്ചു എന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!