/
4 മിനിറ്റ് വായിച്ചു

സൗജന്യ മത്സര പരീക്ഷാ (പി.എസ്.സി, യു.പി.എസ്.സി) പരിശീലനം ചൊക്ലിയില്‍

തലശ്ശേരി: ചൊക്ലി കുതുബി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷ (പി.എസ്.സി, യു.പി.എസ്.സി) പരിശീലനത്തിനായുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍, ആര്‍.ആര്‍.ബി എന്നിവര്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെ റഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുകളിലേക്കുമാണ് പ്രവേശനം. 18 വയസ്സ് പൂര്‍ത്തിയായവർ അപേക്ഷകള്‍ ചൊക്ലി ബൈപാസ് റോഡിലെ കുതുബി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ ജൂൺ 20 നു മുമ്പ് സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:www.minoritywelfarekerala.gov.in

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!