//
9 മിനിറ്റ് വായിച്ചു

“ആറ് മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താൽപര്യമുണ്ടോ ? പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

സൗജന്യസേവനത്തിന് ജീവനക്കാരെ ക്ഷണിച്ച് പുലിവാല് പിടിച്ച് ആലപ്പുഴയിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതര്‍.ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വന്ന അറിയിപ്പിന് ഉദ്യോഗാര്‍ത്ഥികളുടേയും പ്രദേശവാസികളുടേയും പരിഹാസവും വിമര്‍ശനവും നിറയുകയാണ്. മന്ത്രിമാര്‍ക്കും എംഎല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നും ചോദ്യമുയരുന്നു.

ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് പേജില്‍ രണ്ട് ദിവസം മുമ്പാണ് അറിയിപ്പ് വന്നത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ആവശ്യമുണ്ട്. ഡോക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികളിലേക്കാണ് നിയമനം. ആറ് മാസത്തേയ്ക്ക് വേതനമില്ലാതെ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം രൂക്ഷ വിമര്‍ശനമാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അമേരിക്കയില്‍ ചികിത്സക്ക് പോകാം. പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലല്ലാതെ എവിടെ പോകുമെന്ന് ചിലര്‍ ചോദിക്കുന്നു. കാശ് കൊടുക്കാതെ ആളെ വിളിക്കാന്‍ ലജ്ജയില്ലേയെന്നും ചിലര്‍ ചോദിച്ചു. അതേസമയം താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ചല്ല ജോലിക്ക് വിളിക്കുന്നതെന്നും സായാഹ്ന ഓപിക്ക് ഉള്‍പ്പെടെ സേവനം മെച്ചപ്പെടുത്താനാണ് ജീവനക്കാരുടെ സേവനം തേടാന്‍ ഉദ്ദേശിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!