3 മിനിറ്റ് വായിച്ചു

ബംഗാളിൽ ചരക്ക്‌ ട്രെയിനുകൾ കൂട്ടിയിടിച്ചു

ബങ്കുര > പശ്ചിമ ബംഗാളിലെ ബങ്കുരയിൽ രണ്ട് ചരക്ക്‌ ട്രെയിൻ കൂട്ടിയിടിച്ചു. ഞായർ പുലർച്ചെയാണ്‌ സംഭവം. കൂട്ടിയിടിയിൽ നിരവധി ബോഗികൾ പാളം തെറ്റി. ബംഗാളിലെ ഒണ്ട സ്‌റ്റേഷനു സമീപമായിരുന്നു അപകടം.

നിർത്തിയിട്ട ട്രെയിനിനു പിറകിൽ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നെന്ന്‌ അധികൃതർ പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടൂവെന്ന്‌ ഒണ്ട സ്റ്റേഷനിലെ സുരക്ഷാ ഓഫീസർ ദിബാകർ മജ്ഹി പറഞ്ഞു. കൂട്ടിയിടിയെത്തുടർന്ന് ഖരഗ്പുർ-–-ബാങ്കുറ-–- ആദ്ര പാതയിലെ റെയിൽ ഗതാഗതം ഏറെ സമയം തടസ്സപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!