//
13 മിനിറ്റ് വായിച്ചു

വർക്കലയിലെ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ സുഹൃത്തിന്‍റെ സംശയം; ഗോപു ചാറ്റ് ചെയ്തത് അഖിലായി

തിരുവനന്തപുരം: വർക്കലയിലെ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ സുഹൃത്തിന്‍റെ സംശയമെന്ന് പൊലീസ്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. അഖിൽ എന്ന പേരിലാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഹെൽമെറ്റ് ധരിച്ചതിനാൽ പെൺകുട്ടിക്ക് ആളെ മനസിലായിരുന്നില്ല. ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ്, പ്രതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തറുത്തത്.

ഒന്നാം വർഷ ബികോം വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയി ഒരു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നേരത്തെ സുഹൃത്തുക്കളായിരുന്ന പെൺകുട്ടിയുടെ ഗോപുവും അടുത്തകാലത്തായി അകൽച്ചയിലായിരുന്നു. മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് പെൺകുട്ടി താനുമായി അകന്നതെന്ന് ഗോപു സംശയിച്ചു. ഇക്കാര്യം പരിശോധിച്ച് അറിയുന്നതിനായി അഖിൽ എന്ന പേരിൽ മറ്റൊരു അക്കൌണ്ട് സൃഷ്ടിച്ച് ഗോപു പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഗോപു അഖിൽ എന്ന പേരിൽ പെൺകുട്ടിയുമായി ചാറ്റ് ചെയ്തുവരികയായിരുന്നു.

ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം കഴിഞ്ഞ ദിവസം രാത്രി രണ്ട് മണ്ക്ക് പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ സമീപവാസികൾ പെട്ടെന്ന തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഗോപുവിനെ കസ്റ്റഡിയിലെടുത്തു. കഴുത്തറുത്തശേഷം പെൺകുട്ടിയുടെ മൊബൈൽഫോണും ഗോപി തട്ടിയെടുത്തിരുന്നു. ഇത് പെൺകുട്ടിയുടെ വീടിന് സമീപത്തെ വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു. ഫോൺ പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി ഓടിമറയുന്നത് കണ്ട നാട്ടുകാരുടെ മൊഴിയാണ് സംഭവത്തിൽ നിർണായകമായത്. പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!