ഭക്ഷ്യവസ്തുക്കൾ പത്ര കടലാസിൽ പൊതിയുന്നത് അവസാനിപ്പിക്കാൻ നിർദേശിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ.
ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും സൂക്ഷിക്കാനും വിളമ്പാനുമൊന്നും പത്ര കടലാസ് ഉപയോഗിക്കരുത് എന്നാണ് നിർദേശം. ന്യൂസ് പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഫ് എസ് എസ് എ ഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ജി കമലാ വർധന റാവു അറിയിച്ചു.
ഈയം ഉൾപ്പെടെയുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങൾ അടങ്ങിയതാണ് ന്യൂസ് പേപ്പറിലെ മഷി. ഭക്ഷ്യവസ്തുക്കളിലെ എണ്ണ ഒപ്പിയെടുക്കാനും ഇനി മുതൽ പത്ര കടലാസ് ഉപയോഗിക്കരുത്.സംസ്ഥാന ഭക്ഷ്യവകുപ്പുമായി ചേർന്ന് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പത്ര കടലാസിന്റെ ഉപയോഗത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഫുഡ് സേഫ്റ്റി അധികൃതർ ഊർജിതമാക്കി.