കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
കണ്ണൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ലോക കാന്‍സര്‍ ദിനത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ കേരള ക്ലസ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സൂരജ് കെ. എം. ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ കണ്‍സല്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. മനുപ്രസാദ് ജീറിയാട്രിക് ക്ലിനിക്കിന്റെ പ്രാധാന്യവും, പ്രവര്‍ത്തന ശൈലിയും വിശദീകരിക്കുകയും കാന്‍സര്‍ദിനാചരണത്തിന്റെയും നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിന്റെയും പ്രാധാന്യത്തെയും കുറിച്ച് ക്ലാസ്സ് നയിക്കുകയും ചെയ്തു. ഡോ. കരിസ്മ (ജീറിയാട്രിക് മെഡിസിന്‍), ഡോ. ഗോപിക (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്) എന്നിവര്‍ ബോധവത്കരണ ക്ലാസ്സുകള്‍ നയിച്ചു.