//
10 മിനിറ്റ് വായിച്ചു

‘സ്വപ്ന സ്വർണം കടത്തിയത് രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി’ ; തെളിവുകൾ കയ്യിലുണ്ടെന്ന് സരിത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് ‘ചെറിയ മീന്‍’ ആണെന്ന് സരിത എസ് നായര്‍. സ്വപ്‌ന സുരേഷ് സ്വര്‍ണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായര്‍ ആരോപിച്ചു.അതിന്റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി. ‘സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും അറിയാം. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തു പറയും. സ്വപ്ന ആര്‍ക്കാണ് സ്വര്‍ണ്ണം കൊടുത്തതെന്ന് വ്യക്തമാക്കണം.’ സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് തനിക്ക് അറിയാമെന്നും സരിത എസ് നായര്‍ പറഞ്ഞു.സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുകളുമില്ലെന്നും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും അവർ വ്യക്തമാക്കി.മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് സ്വപ്‌ന ജയിലില്‍ വെച്ച് പറഞ്ഞിരുന്നു.വിവാദങ്ങള്‍ക്കും ഗൂഡാലോചനകള്‍ക്കും പിന്നില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജും, ക്രൈം നന്ദകുമാറും, എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനും ആണെന്നും സരിത എസ് നായര്‍ ആരോപിച്ചു. രഹസ്യമൊഴിയില്‍ തന്നെകുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ട്. തന്നെ ഇതിലേക്കെല്ലാം വലിച്ചിഴച്ചത് പി സി ജോര്‍ജാണെന്നും സരിത പറഞ്ഞു.നിലവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ സ്വപ്‌നാ സുരേഷിന്റെ കെയ്യിലില്ല. ഇതിനെല്ലാം പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സരിത എസ് നായര്‍ ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!