//
6 മിനിറ്റ് വായിച്ചു

ജയിലിൽ നല്ലനടപ്പ്; വീരപ്പന്റെ കൂട്ടാളികള്‍ 25 വര്‍ഷത്തിനുശേഷം ജയില്‍മോചിതരായി

കോയമ്പത്തൂർ: വീരപ്പന്റെ കൂട്ടാളികളായ രണ്ടു പേർ 25 വര്‍ഷത്തിനുഷേശം ജയിൽമോചിതരായി. പെരുമാൾ, ആണ്ടിയപ്പൻ എന്നിവരെ തിങ്കളാഴ്ചയാണ് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചത്. ഇരുവരും വീരപ്പൻ‌റെ അനുയായികളായിരുന്നു.

കൊലപാതകക്കേസില്‍ 32 വര്‍ഷം കഠിനതടവിന് ഇരുവരെയും ശിക്ഷിച്ചിരുന്നു. ജയിലിലെ നല്ല നടപ്പ് കണക്കാക്കി 25 വർഷം പൂർത്തിയാക്കിയപ്പോഴാണ് വിട്ടയക്കുന്നത്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കൊപ്പം ഇവരെയും വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. ഇത് ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് ഇവരെ മോചിപ്പിച്ചത്.

1987 ജൂലായില്‍ സത്യമംഗലം അന്തിയൂര്‍പാതയില്‍ ഗുണ്ടേരിപ്പള്ളം അണയ്ക്ക് അരികിലായി റേഞ്ചര്‍ ചിദംബരനാഥന്‍ ഉള്‍പ്പെടെ മൂന്ന് വനപാലകരെ തട്ടിക്കൊണ്ടുപോയി വീരപ്പന്‍ കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു.

ഈ കേസിൽ വീരപ്പന്റെ മാതയ്യൻ, പെരുമാൾ, ആണ്ടിയപ്പന്‍‌ എന്നിവരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതില്‍ വീരപ്പന്റെ സഹോദരനായ മാതയ്യന്‍ ചികിത്സയ്ക്കിടെ മേയ് മാസത്തില്‍ സേലത്ത് മരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!