/
13 മിനിറ്റ് വായിച്ചു

ഗവർണർക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല; കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം

ചരിത്ര കോൺഗ്രസിലെ കയ്യേറ്റ ആരോപണത്തിൽ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത് നിയമോപദേശം പരിഗണിച്ചെന്ന രേഖ പുറത്ത്.ഗവർണർക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല എന്ന നിയമോപദേശത്തിൽ പരാമർശമുണ്ട്. ഐപിസി 124 നിലനിൽക്കില്ലെന്നും ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡീസിൽ നിന്ന് പരാതി ലഭിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നാണ് പൊലീസ് നിയമോപദേശം തേടിയത്.

ഗവർണർ ഈ ആരോപണങ്ങളൊക്കെ പറഞ്ഞതിന് തൊട്ട് പിന്നാലെ കണ്ണൂർ ടൗൺ പോലീസിന് ലഭിച്ചു ഒരു പരാതി. മൂന്നാം കക്ഷിയാണ് പരാതി നൽകിയത്. ഈ പരാതി ലഭിച്ചതിന് പിന്നാലെയാണ് കണ്ണൂർ ടൗൺ പോലീസ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജില്ലാ ഗവൺമെൻറ് പ്ലീഡർ കൂടിയായ കെ അജിത് കുമാറിൽ നിന്ന് നിയമോപദേശം തേടിയത്.

ആ നിയമോപദേശത്തിലാണ് ഇത് സംബന്ധിച്ച് വിശദമായ കാര്യങ്ങൾ പറയുന്നത്. ഏതെങ്കിലും തരത്തിൽ ഗവർണർക്ക് വേദിയിൽ നിന്ന് പ്രസംഗം ഉപേക്ഷിച്ച് മടങ്ങേണ്ട ഒരു നില വന്നിട്ടില്ല. ആ തരത്തിൽ കയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

രാഷ്ട്രപതി, ഗവർണർ എന്നിങ്ങനെ ഉന്നതമായ ഭരണഘടനാ പദവികളിൽ ഇരിക്കുന്ന ആളുകൾ ഏതെങ്കിലും തരത്തിൽ കയ്യേറ്റം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ നിലനിൽക്കുന്ന വകുപ്പാണ് ഐപിസി 124. ആ വകുപ്പ് നിലനിൽക്കില്ല. ഏതെങ്കിലും തരത്തിൽ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുകയോ അദ്ദേഹം പ്രസംഗം ഉപേക്ഷിച്ച് പോകേണ്ട നിലയോ വന്നിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥരും ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയും വേദിയിലുണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ഇങ്ങനെ ഒരു കുറ്റകൃത്യം നടന്നു എന്ന് പോലീസിനു തോന്നിയാൽ ചെയ്താൽ അപ്പോൾ തന്നെ കേസെടുക്കാം.അതിന്മേൽ തുടർനടപടികൾ സ്വീകരിക്കാം.അത്തരമൊരു സാഹചര്യം ആ ഘട്ടത്തിൽ ഉണ്ടായില്ല.

സാധാരണ ഗതിയിൽ ഗവർണർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നു എന്ന് കണ്ടാൽ സ്വാഭാവികമായും അത് എഡിസി റിപ്പോർട്ട് ചെയ്യും. അങ്ങനെ ഒരു റിപ്പോർട്ട് എഡിസിയിൽ നിന്ന് ലഭിച്ചിട്ടില്ല. ഒപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നു. അവരിൽ നിന്നും അത്തരമൊരു റിപ്പോർട്ട് ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ അത്തരമൊരു കേസിൻ്റെ സാഹചര്യം നിലനിൽക്കില്ല എന്നതാണ് നിയമോപദേശത്തിലുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!