/
9 മിനിറ്റ് വായിച്ചു

‘ഗോ​ത​മ്പി​ന്​ പ​ക​രം റാ​ഗി പൊ​ടി​യും കാ​ബു​ളി ക​ട​ല​യും’; റേഷൻ കടകൾ വഴി ന്യാ​യ​വി​ല​യ്ക്കു വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മ​ന്ത്രി ജി ആ​ര്‍ അ​നി​ല്‍

ഇനി മുതൽ റേഷൻ കടകൾ വഴി ഗോ​ത​മ്പി​ന്​ പ​ക​രം റാ​ഗി പൊ​ടി​യും കാ​ബു​ളി ക​ട​ല​യും (വെ​ള്ള​ക്ക​ട​ല) ലഭിക്കും. ഇവ ന്യാ​യ​വി​ല​യ്ക്കു വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ഭക്ഷ്യവകുപ്പ് മ​ന്ത്രി ജി ആ​ര്‍ അ​നി​ല്‍ അറിയിച്ചു. ഒക്ടോബർ മുതലാണ് വിതരണം ആരംഭിക്കുക. പൈ​ല​റ്റ് പ​ദ്ധ​തി​യെ​ന്ന നി​ല​യി​ല്‍ ആദ്യം പാ​ല​ക്കാ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളിലാണ് വിതരണം ആരംഭിക്കുക. മറ്റ് ജില്ലകളിൽ ഏതെങ്കിലും ഒരു പഞ്ചായത്തിലെ റേഷൻ കടകൾ വഴി റാ​ഗിയും കടലയും വിതരണം ചെയ്യും. ​

പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ​ഗോതമ്പ് ഒരു വർഷത്തേക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് റാ​ഗിയും കടലയും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാ​ഗമായി റാ​ഗി കൃ​ഷി കേ​ര​ള​ത്തി​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​നോ​ട് അ​ഭ്യ​ര്‍ഥി​ച്ചി​ട്ടു​ണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾ വഴി അ​ഞ്ചു​കി​ലോ ച​മ്പാ​വ് അ​രി​യും അ​ഞ്ചു കി​ലോ പ​ച്ച​രി​യും വിതരണം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 87 ല​ക്ഷം ഓ​ണ​ക്കി​റ്റാ​ണ് ത​യാ​റാ​ക്കി​യ​ത്. ഓ​ണ​ക്കി​റ്റ് ഏത് റേ​ഷ​ന്‍ക​ട​യി​ല്‍ നി​ന്നും വാങ്ങിക്കാൻ സാധിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കിറ്റിലെ അ​രി അ​ട​ക്കം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ല്‍ 15 ശ​ത​മാ​നം ഒ​ഴി​കെ മ​റ്റു​ള്ള​വ​യെ​ല്ലാം പു​റ​ത്തു​നി​ന്നാ​ണ്​ കേ​ര​ള​ത്തി​ലേക്കെ​ത്തു​ന്ന​ത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!