6 മിനിറ്റ് വായിച്ചു

ജി.എസ്‌.ടി: സംസ്ഥാനങ്ങൾ നേരിടുന്ന നഷ്ടം നികത്തണം– വി. ശിവദാസൻ എം.പി

ജി.എസ്‌.ടി മൂലം സംസ്ഥാനങ്ങൾക്കും പഞ്ചായത്തുകൾക്കും ഉണ്ടായ നഷ്ടം രാജ്യസഭയുടെ ചോദ്യോത്തര വേളയിൽ ഡോ.വി. ശിവദാസൻ ഉന്നയിച്ചു. ഏറ്റവും വലിയ അധികാരമായ നികുതിയിന്മേലുള്ള സ്വയംഭരണാവകാശം സംസ്ഥാനങ്ങൾക്ക്‌ നഷ്ടമായെന്ന്‌ വി. ശിവദാസൻ പറഞ്ഞു. ഇതുകാരണം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിരത നഷ്ടമായി. ഇത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. വരുമാനത്തിന്‍റെ പ്രധാനപങ്ക് സംസ്ഥാന സർക്കാരുകളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. സംസ്ഥാനസർക്കാരുകൾ പ്രതിസന്ധി നേരിടുമ്പോൾ അത് തദ്ദേശസ്ഥാപനങ്ങളെയും ബാധിക്കുന്നു. ജി.എസ്​.ടി നടപ്പാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ വിനോദ, പരസ്യനികുതിപിരിവ് അവകാശം നഷ്ടപ്പെട്ടു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനക്ഷേമമേഖലകളിൽ ചെലവിന്‍റെ പ്രധാന പങ്ക് വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്‍റെ വിഹിതം 74 ശതമാനമാണ്‌; ആരോഗ്യമേഖലയിൽ സംസ്ഥാനത്തിന്‍റെ ചെലവ് 60–70 ശതമാനത്തോളവും. ഇതു പരിഗണിച്ച്‌ സംസ്ഥനങ്ങൾക്കായുള്ള ജി.എസ്‌.ടി നഷ്ടപരിഹാരതുക കാലാവധി നീട്ടണമെന്ന്‌ വി. ശിവദാസൻ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!