/
10 മിനിറ്റ് വായിച്ചു

ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്ക്; ഏതൊക്കെ വസ്തുക്കൾക്ക് വില കൂടും/ കുറയും ?

സാധാരണക്കാരന് ഇരുട്ടടി നൽകി നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതൽ വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില വർധിക്കും. എന്നാൽ മറ്റ് ചില വസ്തുക്കൾക്കും സേവനങ്ങൾക്കും വില കുറയുന്നുണ്ട്.

വില കൂടുന്നവ :

തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീർ – 5% (ജിഎസ്ടി)
ശർക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേൻ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാർലി, ഓട്ട്‌സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)

  • എൽഇഡി ലാമ്പുകൾ, കത്തി, ബ്ലെയ്ഡ്, പെൻസിൽ വെട്ടി, സ്പൂൺ, ഫോർക്ക്‌സ്, സ്‌കിമ്മർ, കേക്ക് സർവർ, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിൾ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
  • ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകൾ, ധാന്യ ഇൻഡസ്ട്രികളിൽ ഉപയോഗിക്കുന്ന മെഷീനുകൾക്ക് 18% (ജിഎസ്ടി)
  • ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
  • സോളാർ വാട്ടർ ഹിറ്റർ, സിസ്റ്റം- 12% (ജിഎസ്ടി)
  • ലെതർ- 12% ജിഎസ്ടി
  • പ്രിന്റ് ചെയ്ത മാപ്പുകൾ, അറ്റ്‌ലസ് – 12% (ജിഎസ്ടി)
  • പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12% ജിഎസ്ടി
  • പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഹോസ്പിറ്റൽ മുറികൾ – 5% ജിഎസ്ടി

-റോഡുകൾ, പാലങ്ങൾ, മെട്രോ, ശ്മശാനം, സ്‌കൂളുകൾ, കനാൽ, ഡാം, പൈപ്പ്‌ലൈൻ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ കോൺട്രാക്ടുകൾക്ക് 18% ജിഎസ്ടി

വില കുറയുന്നവ :

-ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും

-ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജിഎസ്ടി 18% ൽ നിന്ന് 12% ആയി കുറയും

-വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്‌ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതൽ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ

-ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!