///
4 മിനിറ്റ് വായിച്ചു

ഐപിഎൽ: ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 8 മത്സരങ്ങളിൽ ഇന്ന് 6 ജയം സഹിതം ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 പരാജയം സഹിതം 4 പോയിൻ്റുള്ള ഡൽഹി 10ആം സ്ഥാനത്തുമാണ്.

ഐപിഎൽ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാർ അത് ആവർത്തിക്കാനുള്ള യാത്രയിലാണ്. എല്ലാ ഡിപ്പാർട്ട്മെൻ്റിലും മികച്ച താരങ്ങൾ. സമ്പന്നമായ ബെഞ്ച് സ്ട്രെങ്ങ്ത്, ഹോം എവേ മത്സരങ്ങളിൽ ഒരു ഇലവനെ അണിനിരത്താൻ കഴിയും വിധത്തിലുള്ള കരുത്ത്. ഗുജറാത്ത് ആണ് നിലവിൽ ഐപിഎലിലെ ടീം ടു ബീറ്റ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!