/
4 മിനിറ്റ് വായിച്ചു

ഗുരുവായൂർ ഏകാദശി ഇന്ന്

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. പുലർച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും. ഇന്ന് രാവിലെ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം അനുവദിക്കില്ല.ഓൺലൈനായി ബുക്ക് ചെയ്തവർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമാണ് ഈ സമയം ദർശനം അനുവദിക്കുക. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ പ്രസാദ ഊട്ടും നടത്തും. അന്ന ലക്ഷ്മി ഹാളിന് പുറമേ തെക്കേ നടപ്പന്തലിന്‍റെ സമീപമുള്ള പുതിയ പന്തലിലും പ്രസാദ ഊട്ട് നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!