///
4 മിനിറ്റ് വായിച്ചു

മനുഷ്യനിൽ ആദ്യമായി എച്ച് 3 എൻ 8 പക്ഷിപ്പനി;സ്ഥിരീകരിച്ചത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ എച്ച്3എൻ8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്.ചൈനയിൽ നിരവധി തരം പക്ഷിപ്പനി വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്10എൻ3 കണ്ടെത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!