//
5 മിനിറ്റ് വായിച്ചു

ഹജ്ജ് തീർത്ഥാടനം; കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന മാർച്ച് 10 വരെ അപേക്ഷിക്കാം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി.കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന മാർച്ച് 10 വരെ അപേക്ഷിക്കാം. http://www.hajcommittiee.gov.in എന്ന വെബ്സെെറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമാണ് അവസരം. 70 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിന് മുകളിലുള്ള മഹ്റമില്ലാത്ത സ്ത്രീകൾ, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അപേക്ഷ ക്ഷണിച്ചത്.അപേക്ഷക്കൊപ്പം കോവിഡ് വാക്സിൻ വിശദാംശങ്ങളും നൽകണം. അംഗീകൃത കോവിഡ് വാക്സിൻ എടുത്തതിന്റെയും അധിക ഡോസ് എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം. പ്രോസസിങ് ചാർജായ 300 രൂപ ഒഴിവാക്കി. തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നവർ മാത്രം ഈ പണം നൽകിയാൽ മതി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!