കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ച നിലയിൽ. വയനാട് പുൽപ്പള്ളി സ്വദേശി രാജൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ പുറത്തു പോയപ്പോഴാണ് രാജൻ ആത്മഹത്യ ചെയ്തത്. എന്തിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.