/
4 മിനിറ്റ് വായിച്ചു

മകളെ ശല്യം ചെയ്‌തതു തടഞ്ഞു: പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം> മകളെ ശല്യം ചെയ്‌തതു തടഞ്ഞ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടക്കട സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്‌തു.

ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. മകളെ ശല്യം ചെയ്‌തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമം നടത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ പാമ്പിനെ അകത്തേക്ക് ഇടുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!