/
2 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

കണ്ണൂർ | മുതിർന്ന ബിജെപി നേതാവും കൊട്ടിയൂർ സ്വദേശിയുമായ പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് പേരാവൂർ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ.


മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നീ പഞ്ചായത്തുകളിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഹർത്താൽ ആചരിക്കുക. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!