/
4 മിനിറ്റ് വായിച്ചു

അപസ്‌മാരം അനുഭവപ്പെട്ട് കുഴഞ്ഞ് വീണയാൾ വെള്ളകെട്ടിൽ മുങ്ങിമരിച്ചു

കണ്ണൂർ> സിറ്റി നാലുവയലിൽ അപസ്‌മാരം അനുഭവപ്പെട്ട് വെള്ള കെട്ടിലേക്ക് കുഴഞ്ഞു വീണയാൾ മുങ്ങിമരിച്ചു. സിറ്റി നാലുവയലിലെ കോണത്ത് ഹൗസിൽ ബഷീർ (54) ആണ് മരിച്ചത്. ബുധനാഴ്ച പകൽ 2.30 ഓടെയാണ് ബഷീർ വീടിന്റെ മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്നതായി പരിസര വാസികൾ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വീട്ടിൽ തനിച്ച് താമസിക്കുന്ന ബഷീർ  അപസ്മാര രോഗ ബാധിതനായിരുന്നെന്നും അപസ്മാരം അനുഭവപ്പെട്ട് വെള്ളത്തിലേക്ക് കുഴഞ്ഞ് വീണപ്പോൾ മുങ്ങിയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ആയിക്കര മാപ്പിള ബേ ഹാർബറിലെ തൊഴിലാളിയാണ് ബഷീർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ അബ്ദുൾ റഹ്മാന്റെയും നബീസുവിന്റെയും മകനാണ്. സഹോദരങ്ങൾ: നിസാർ , അഷറഫ്, മുനീറ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!