ശരീരത്തിന്റെ അമിതഭാരവും പൊണ്ണത്തടിയും നിസ്സാരവൽക്കരിക്കരുതെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) ലോക ഒബേസിറ്റി ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറക്കുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം. മരുന്നുകളും ശസ്ത്രക്രിയകളും ലഭ്യമാണെങ്കിലും മിതമായ ഭക്ഷണക്രമവും ഫലപ്രദമായ വ്യായാമവും ആണ് പൊണ്ണത്തടിയെ നിയന്ത്രിക്കാൻ അഭികാമ്യം എന്നും സെമിനാർ അഭിപ്രായപ്പെട്ടു. നമുക്ക് പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാം എന്നതാണ് ഈ വർഷത്തെ പ്രമേയം.
പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ മനു മാത്യൂസ് വിഷയം അവതരിപ്പിച്ചു.
ഐഎംഎ പ്രസിഡണ്ട് ഡോ വി സുരേഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ രാജ്മോഹൻ, സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ സുൽഫിക്കാർ അലി, ഡോ പികെ ഗംഗാധരൻ, ഡോ മുഹമ്മദലി, ഡോ സറിൻ എസ് എം, ഡോ ഉണ്ണികൃഷ്ണൻ, ഡോ വരദരാജൻ, ഡോ സി നരേന്ദ്രൻ പ്രസംഗിച്ചു.
പൊണ്ണത്തടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും: ഐ എം എ സെമിനാർ
Image Slide 3
Image Slide 3