/
7 മിനിറ്റ് വായിച്ചു

വടക്ക്‌ അതിശക്ത മഴ തുടരുന്നു ; 8 ജില്ലയിൽ ഇന്ന്‌ യെല്ലോ അലർട്ട്‌

തിരുവനന്തപുരം > വടക്കൻ കേരളത്തിൽ നാശംവിതച്ച്‌ അതിശക്ത മഴ തുടരുന്നു. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഴ കൂടുതൽ ദുരിതം വിതച്ചത്‌. മൂന്നു വീട്‌ പൂർണമായും 67 വീട്‌ ഭാഗികമായും നശിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 87 കുടുംബങ്ങളിലെ 302 പേരെ മാറ്റിപ്പാർപ്പിച്ചു. മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്‌. ശനിവരെ ശക്തമായ മഴ തുടരും.

ബുധൻ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാഴം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിനുമുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ന്യൂനമർദമായി മാറി. ബുധനോടെ തീവ്രന്യൂനമർദമായി ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാൾ ഉൾക്കടലിൽ രണ്ട്‌ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്‌.

അതിശക്ത മഴ മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ അധികൃതരുടെ നിർദേശം അനുസരിച്ച് ജനങ്ങൾ മാറിത്താമസിക്കണം. മലയോര മേഖലയിലേക്ക്‌ രാത്രിയാത്ര ഒഴിവാക്കണം. കേരളം, ലക്ഷദ്വീപ്‌, കർണാടക തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത്‌ 2.9 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്ക്‌ സാധ്യതയുണ്ട്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!