/
6 മിനിറ്റ് വായിച്ചു

തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി

കണ്ണൂർ: തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി. ചീഫ്‌ ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഫുൾകോർട് യോഗമാണ്‌ കോടതി ആരംഭിക്കാൻ ഉത്തരവിട്ടത്‌. സർക്കാർ ജീവനക്കാരെ അനുവദിക്കുന്നതോടെ പ്രവർത്തനം തുടങ്ങാം. പയ്യന്നൂർ, തളിപ്പറമ്പ്‌ താലൂക്കുകളിലെ കേസുകളാണ്‌ കോടതിയുടെ പരിധിയിൽ വരിക. 2020ൽ തളിപ്പറമ്പ്‌ ബാർ അസോസിയേഷൻ ഇതിനായി നിവേദനം നൽകിയിരുന്നു. തളിപ്പറമ്പിലെ നിലവിലുള്ള എംഎസിടി കോടതി ജഡ്‌ജിക്ക്‌ ജില്ലാ ജഡ്‌ജിയുടെ ചുമതല നൽകും. ഇതോടെ എംഎസിടി ജില്ലാ കോടതിയുടെ പദവിയിലെത്തും. തളിപ്പറമ്പിൽ പുതിയ സബ്‌കോടതിയും അഡീഷണൽ മുൻസിഫ്‌ –-മജിസ്‌ട്രേറ്റ്‌ കോടതികൾ ആരംഭിക്കാനും നിർദേശമുണ്ട്‌. 1903ലാണ്‌ തളിപ്പറമ്പ്‌ മുൻസിഫ്‌ കോടതി തുടങ്ങിയത്‌.നിലവിലുള്ള മജിസ്‌ട്രേട്ട്‌ കോടതിയും മുൻസിഫ്‌ ക്വാർട്ടേഴ്‌സും പൊളിച്ച്‌ മാറ്റി പുതിയവ പണിയാനും ആലോചനയുണ്ട്‌. കാഞ്ഞിരങ്ങാട്‌ ജയിൽ വന്നതോടെ റിമാൻഡുചെയ്യാനുള്ള സൗകര്യവും തളിപ്പറമ്പിലുണ്ട്‌. ഇരുനൂറോളം അഭിഭാഷകർ ഇവിടെയുണ്ട്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!