മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് സ്വപ്നക്കെതിരെ ചുമത്തിയിട്ടുള്ളത്, സരിത്ത് കേസില്‍ പ്രതിയല്ല എന്നീ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ നല്കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് സ്വപ്നയും സരിത്തും കോടതിയെ സമീപിച്ചത്. ജനപക്ഷം നേതാവ് പിസി ജോര്‍ജും കേസില്‍ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള 12 അംഗംസംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന് അന്വേഷണത്തിന് നേതൃത്വം നല്‍കും. കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. സംഘത്തില്‍ പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും ഒരു ഇന്‍സ്പെക്ടറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് എഡിജിപി വിജയ് സാഖറെ രാവിലെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീല്‍ കഴിഞ്ഞദിവസം സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയില്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
ഗൂഢാലോചനക്കേസ്: സ്വപ്നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Image Slide 3
Image Slide 3