ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധങ്ങൾക്ക് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് നിരോധനം. കൂടിച്ചേരലുകൾ പാടില്ലെന്നും ബെംഗളുരൂ പൊലീസ് അറിയിച്ചു. കൂടാതെ കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിലേക്ക് മാറ്റി.കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹിജാബ് നിരോധന വിഷയം വിശാല ബെഞ്ചിന് വിട്ടത്. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളജുകളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ പാസാക്കാൻ സിംഗിൾ ബെഞ്ച് വിസമ്മതിക്കുകയും വിശാല ബെബഞ്ചിന് വിടുകയുമായിരുന്നു.