///
3 മിനിറ്റ് വായിച്ചു

‘അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം; അടയ്ക്കാ മരമായാൽ എന്തു ചെയ്യും?’ അനില്‍ ആന്റണി വിവാദത്തിൽ എം.എം.ഹസൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ കുറിച്ചുള്ള അനില്‍ കെ ആന്റണിയുടെ പ്രതികരണവും തുടര്‍ന്നുള്ള രാജിയെയും കുറിച്ച് പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.

അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍ എന്ത് ചെയ്യുമെന്നാണ് ഹസൻ ചോദിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വ്യക്തിപരവും നിര്‍ഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അനില്‍ ആന്റണി രാജിവച്ചു. എന്നാല്‍ അനില്‍ ആന്റണി ബിജെപിയില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും എം എം ഹസന്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!