ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി. ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന ആശ്വാസ കിരണം പെന്‍ഷന്‍കഴിഞ്ഞ 23 മാസമായി മുടങ്ങിയ വാര്‍ത്ത 24 കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിആശ്വാസ കിരണം പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 42.50 കോടി രൂപയ്ക്ക് ഭരണാനുമതിയായതായി അറിയിച്ച മന്ത്രി ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായും വ്യക്തമാക്കി.പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്കിംഗ് നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ഭരണാനുമതി ഉത്തരവില്‍ പറഞ്ഞു.