തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കുട്ടികളുടെ മുമ്പിലിട്ട് യുവതിയെ കുത്തിക്കൊന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.’ ഉച്ചയ്ക്ക രണ്ടു മണിയോടെ സാഗര്‍പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍ വന്നു. ഒരു സ്ത്രീക്ക് കുത്തേറ്റിരിക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അവിടെ എത്തി. പക്ഷെ അവരെ രക്ഷിക്കാനായില്ല.’ പൊലീസ് സംഭവത്തെക്കുറിച്ച് പറഞ്ഞു. കുട്ടികളുമായി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കൊലപാതകി പിന്തുടര്‍ന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായാതയി പൊലീസ് പറഞ്ഞു. 2.10നാണ് സ്ത്രീക്ക് കുത്തേല്‍ക്കുന്നത്.പ്രാഥമിക അന്വേഷണത്തില്‍ പ്രതി മരിച്ച സ്ത്രീയുടെ മുന്‍ അയല്‍വാസിയാണെന്ന് കണ്ടെത്തി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു
Image Slide 3
Image Slide 3