///
5 മിനിറ്റ് വായിച്ചു

കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു

ക്ഷേത്രത്തിലെത്തി അക്രമം നടത്തിയ ആളിൽ നിന്ന് ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. ചേലോറ കടക്കര ധർമശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് (53) വെട്ടേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ആയുധവുമായി ക്ഷേത്രത്തിൽ എത്തിയ എളയാവൂർ സൗത്ത് സ്വദേശിയാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാൾ വാഹനമോടിച്ചു പോകുന്നതിനിടെ മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചയാൾക്ക് സൈഡ് നൽകിയില്ലെന്നത് ചോദ്യം ചെയ്യാൻ ഇയാൾ ക്ഷേത്രത്തിലെത്തി. ഇതിനി ചൊല്ലിയുണ്ടായ വാക്കുതർക്കത്തിൽ ഏർപ്പെട്ടവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടെയാണ് ശാന്തിക്ക്‌ വെട്ടേറ്റത്. അക്രമം സംബന്ധിച്ച് ചക്കരക്കല്ല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!