/
4 മിനിറ്റ് വായിച്ചു

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവ്വേക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവ്വേക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്ന് ഹർജിയിൽ പറയുന്നു. നിലവിലെ സർവ്വേ അശാസ്ത്രീയമാണെന്നും സർവ്വേ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ എൻഎസ്എസ് പറഞ്ഞു. മുഴുവൻ മുന്നോക്കക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ച് വിവര ശേഖരം നടത്തുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. യോഗ്യരായവരെ കൊണ്ട് ആധികാരികമായി സർവ്വേ നടത്തണമെന്നും രാജ്യത്ത് സെൻസസ് എടുക്കുന്ന രീതിയിൽ വിവരശേഖരണം നടത്തണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം.തദ്ദേശസ്വയംഭരണ വാർഡുകളിലെ പിന്നാക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സർക്കാർ തീരുമാനം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!