6 മിനിറ്റ് വായിച്ചു

ജെ.സി.ഐ കാനന്നൂർ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ

ജൂനിയർ ചേംബർ ഇന്‍റർനാഷണൽ കാനന്നൂർ (ജെസിഐ) പുതിയ ഭാരവാഹികളുടെ സ്ഥാനോഹരണം ബുധനാഴ്ച വൈകിട്ട് 7മണിക് കണ്ണൂർ മലബാർ റെസിഡൻസിയിൽ നടക്കും. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിൽ സിറ്റി പൊലീസ്​ കമിഷണർ അജിത് കുമാർ മുഖ്യാഥിതിയാകും. സോൺ 19 പ്രസിഡന്‍റ്​ നിജിൽ നാരായണൻ വീശിഷ്ടാഥിതിയാകും. പ്രമോദ് മുഖ്യപ്രഭാഷണം നടത്തും. സോൺ വൈസ് പ്രസിഡന്‍റ്​ ജസിൽ ജയൻ പങ്കെടുക്കും.
ഇതുവരെ ചെയ്ത പ്രവർത്തികൾ കൂടാതെ ഇത്തവണ വ്യത്യസ്തമായ പ്രൊജക്ടുകൾ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വീട്ടിലേക്കൊരു തൈ പദ്ധതിയുടെ മെമ്പർമാരുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. കണ്ണൂർ കോർപറേഷനു വേണ്ടി ചെരുപ്പ് തുന്നൽ ജോലിക്കാർക്കായി മഴയും വെയിലും കൊള്ളാതിരിക്കാൻ അടച്ചുറപ്പുള്ള ചെറിയ തണലിൽ ജോലി ചെയ്യാൻ ഉള്ള ഇരിപ്പിടം ആധുനിക സൗകര്യത്തോടു കൂടി നിർമിച്ചു നൽകും. വാർത്ത സമ്മേളനത്തിൽ പുതിയ ഭാരവാഹികളായ സംഗീത് ശിവൻ, ജെസിൽ ജയൻ, അദ്വൈത് വിനോദ്, വിസ്‌ന സംഗീത്, ഗ്രീഷ്മ ജെസിൽ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!